ലക്ഷദ്വീപില്‍ അവധിക്കാലം ആഘോഷമാക്കാന്‍ ബെവ്‌കോ; കൂടുതല്‍ മദ്യം ഒഴുകും

കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി നേടിയ ശേഷം ബെവ്‌കോ ആദ്യമായി ലക്ഷദ്വീപിന് മദ്യം എത്തിച്ചത്.
Bevco all set to boost 'spirit' of holidaying in Lakshadweep
ബെവ്‌കോ
Updated on

തിരുവനന്തപുരം: ലക്ഷദ്വീപില്‍ അവധിക്കാലം ആഘോഷമാക്കാന്‍ മദ്യം വില്‍ക്കാന്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യ നയമാണ് ദ്വീപ് ഭരണകൂടത്തിന് മദ്യം വില്‍ക്കാന്‍ ബെവ്‌കോയ്ക്ക് വഴിതുറന്നത്. ടൂറിസം ആവശ്യങ്ങള്‍ക്കായാണ് ലക്ഷദ്വീപ് ഭരണകൂടം കേരളത്തില്‍ നിന്ന് മദ്യം വാങ്ങുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി നേടിയ ശേഷം ബെവ്‌കോ ആദ്യമായി ലക്ഷദ്വീപിന് മദ്യം എത്തിച്ചത്. ദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള നേച്ചര്‍ ടൂറിസം ആന്‍ഡ് സ്‌പോര്‍ട്‌സ് മേഖല പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു നീക്കം. 215 കെയ്സ് ബിയര്‍, 39 കെയ്സ് വിദേശ നിര്‍മ്മിത വിദേശ മദ്യം (എഫ്എംഎഫ്എല്‍), 13 കെയ്സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം (ഐഎംഎഫ്എല്‍) എന്നിവയുള്‍പ്പെടെ ആകെ 267 കെയ്സുകള്‍ അന്ന് വിറ്റു. ഈ ഇടപാടില്‍ കോര്‍പ്പറേഷന് 21 ലക്ഷം രൂപ ലഭിച്ചു.

സര്‍ക്കാര്‍ അനുമതിയോടെ ബെവ്‌കോയ്ക്ക് ലക്ഷദ്വീപിന്റെ ആവശ്യങ്ങള്‍ യഥാസമയം നിറവേറ്റാന്‍ കഴിയും. ഇത് തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും,' ബെവ്‌കോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഹര്‍ഷിത അട്ടലൂരി പറഞ്ഞു. പുതിയ മദ്യ നയമനുസരിച്ച് ലക്ഷദ്വീപ് ഭരണകൂടം നിയോഗിച്ചിട്ടുള്ള ഒരു സര്‍ക്കാര്‍ ഏജന്‍സിക്ക് മാത്രമേ ബെവ്‌കോയ്ക്ക് മദ്യം വില്‍ക്കാന്‍ കഴിയൂ. ഗുണനിലവാരമുളള മദ്യ വില്‍പ്പനയില്‍ ബെവ്കോ മേഖലയില്‍ വിശ്വസ്ഥരാണ്. പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണെന്നതാണ് മറ്റൊരു പോസിറ്റീവായ കാര്യം. അദ്ദേഹം പറഞ്ഞു. കവരത്തി, ബംഗാരം, മിനിക്കോയ് എന്നീ ദ്വീപുകളിലെ റിസോര്‍ട്ടുകളില്‍ സൊസൈറ്റി മദ്യം വിതരണം ചെയ്യുന്നുണ്ട്.

ദ്വീപിലെ ടൂറിസം സീസണ്‍ ഒക്ടോബറില്‍ ആരംഭിച്ച് മെയ് പകുതി വരെ നീണ്ടുനില്‍ക്കും. സൊസൈറ്റിയുടെ പ്രോപ്പര്‍ട്ടികളിലെ അതിഥികളില്‍ ഭൂരിഭാഗവും കുടുംബങ്ങളാണ്, അതിനാല്‍ മദ്യത്തിനുള്ള ആവശ്യം കുറവാണ്. എന്നാല്‍ മദ്യലഭ്യത ഉറപ്പാക്കുന്നതിലൂടെ ദ്വീപിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര പരിപാടികള്‍ എത്തുമെന്നാണ് പ്രതീക്ഷ.

ഒരു സീസണില്‍ ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ തിരക്ക് 6,000-10,000 വരെയാണ്. 2024-25 ല്‍ ബെവ്‌കോ ഏകദേശം 229 ലക്ഷം കെയ് സ് ഐഎംഎഫ്എല്ലും ഏകദേശം 102 കെയ് സ് ബിയറും വിറ്റു. 19,731 കോടി രൂപയുടെ വില്‍പ്പന വിറ്റുവരവ് രേഖപ്പെടുത്തി, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3 ളതമാനത്തിലധികം വര്‍ധനവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com