പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു, പാസ്റ്റര്‍ അറസ്റ്റില്‍; പിടിയിലായത് മൂന്നാറില്‍ നിന്ന്

ജെബരാജിനെതിരെ തമിഴ്‌നാട് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Pastor arrested for molesting minor children; arrested from Munnar
ജോണ്‍ ജെബരാജ്വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on

കോയമ്പത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ ജോണ്‍ ജെബരാജ് (37) അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന ജോണിനെ മൂന്നാറിലെത്തിയാണ് കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ജോണ്‍ ജെബരാജിനെതിരെ തമിഴ്‌നാട് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം മേയില്‍ കോയമ്പത്തൂരിലെ ജോണിന്റെ വീട്ടില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് ഇയാള്‍ രണ്ട് കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളില്‍ ഒരാള്‍ വിവരം ബന്ധുവിനോട് പറഞ്ഞതോടെ സംഭവം പുറത്തറിയുകയായിരുന്നു. തുടര്‍ന്ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ഓള്‍ വിമന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മദ്രാസ് ഹൈക്കോടതിയില്‍ ജോണ്‍ ജെബരാജ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു.

കോയമ്പത്തൂര്‍ ആസ്ഥാനമായി 'കിങ്‌സ് ജനറേഷന്‍ ചര്‍ച്ച്' സ്ഥാപിച്ചാണ് പാസ്റ്ററായ ജോണ്‍ ജെബരാജ് പ്രവര്‍ത്തിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മാസങ്ങളായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താന്‍ കോയമ്പത്തൂര്‍ സിറ്റി പൊലീസ് ഒന്നിലധികം അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിരുന്നു. ജോണ്‍ ജെബരാജ് രാജ്യം വിടുന്നതു തടയാന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com