പൊറോട്ടയില്‍ പൊതിഞ്ഞ പന്നിപ്പടക്കം കടിച്ചു, പശുവിന്റെ വായ പൊട്ടിത്തെറിച്ചു; അന്വേഷണം

കാട്ടുപന്നിയെ തടയാന്‍ പൊറോട്ടയില്‍ പൊതിഞ്ഞുവെച്ച പടക്കമാണ് പശു കടിച്ചത്. മേയാന്‍ വിട്ട പശു പടക്കത്തില്‍ കടിക്കുകയായിരുന്നുവെന്നാണ് വിവരം
Cow's mouth explodes after biting into pork crackling wrapped in gourd; investigation
പ്രതീകാത്മക ചിത്രം
Updated on

പാലക്കാട്: പുതുനഗരത്തില്‍ പന്നിപ്പടക്കം കടിച്ച് പശുവിന്റെ വായ പൊട്ടിത്തെറിച്ചു. പുതുനഗരം സ്വദേശിയായ സതീശന്റെ പശുവിനാണ് പരിക്ക് പറ്റിയത്.

കാട്ടുപന്നിയെ തടയാന്‍ പൊറോട്ടയില്‍ പൊതിഞ്ഞുവെച്ച പടക്കമാണ് പശു കടിച്ചത്. മേയാന്‍ വിട്ട പശു പടക്കത്തില്‍ കടിക്കുകയായിരുന്നുവെന്നാണ് വിവരം. പുതുനഗരം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊയ്ത് കഴിഞ്ഞ പാടത്താണ് പടക്കം വെച്ചിരുന്നത്. മേഞ്ഞ് നടക്കുന്നതിനിടെ പശു ഇത് കടിക്കുകയായിരുന്നു. ഒരുലക്ഷം രൂപ വിലയുള്ള പശു പ്രസവിച്ചിട്ട് വെറും ഇരുപത് ദിവസം മാത്രമേ ആയിരുന്നുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com