രണ്ടു കിലോയിലധികം സ്വര്‍ണം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രിലിലെ ഭണ്ഡാര വരവ് 5.99 കോടി രൂപ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസം ഇതുവരെയുള്ള ഭണ്ഡാരം എണ്ണല്‍ ഇന്നലെ (ഏപ്രില്‍ 17) പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5.99 കോടി രൂപ
guruvayur temple
ഗുരുവായൂർ ക്ഷേത്രംഫയല്‍
Updated on

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസം ഇതുവരെയുള്ള ഭണ്ഡാരം എണ്ണല്‍ ഇന്നലെ (ഏപ്രില്‍ 17) പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5.99 കോടി രൂപ. 2കിലോ 269ഗ്രാം 200മി.ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. വെള്ളിയായി ലഭിച്ചത് 9കിലോഗ്രാം 870 ഗ്രാമാണ്.

കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 32 ഉം നിരോധിച്ച ആയിരം രൂപയുടെ 9ഉം അഞ്ഞൂറിന്റെ 43 കറന്‍സിയും ലഭിച്ചു. ഇന്‍ഡ്യന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. ഇക്കാലയളവില്‍ ഇ- ഭണ്ഡാരങ്ങള്‍ വഴി 4.08 ലക്ഷം രൂപയാണ് ലഭിച്ചത്.

കിഴക്കേ നട എസ്ബിഐ ഇ- ഭണ്ഡാരം വഴി 242183രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ- ഭണ്ഡാരം വഴി 18142രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ- ഭണ്ഡാരം വഴി 110529രൂപയും ഐസിഐസിഐ ഇ- ഭണ്ഡാരം വഴി 37398 രൂപയും ഉള്‍പ്പെടെ ആകെ 4,08252 രൂപ ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com