മാര്‍ച്ച് ഒന്നിനകം ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണം; ഇന്നുമുതല്‍ ആര്‍ടിഒ ഓഫീസുകളില്‍ സ്‌പെഷല്‍ കൗണ്ടര്‍

മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു
Mobile number linked to Aadhaar must be updated on Parivahan site by March 1; Special counters in RTO offices from today
മാര്‍ച്ച് ഒന്നിനകം ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണംപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

സ്വന്തമായോ അല്ലെങ്കില്‍ ഇ-സേവ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍ടിഒ, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്, സബ് ആര്‍ടിഒ ഓഫീസുകളില്‍ സ്‌പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com