രാജസ്ഥാനില്‍ നിന്ന് എത്തിച്ച ഒട്ടകങ്ങള്‍, ഇറച്ചിക്ക് 700 വരെ; മലപ്പുറത്ത് അന്വേഷണം

പരസ്യത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
police
പ്രതീകാത്മക ചിത്രം
Updated on

മലപ്പുറം: ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ നീക്കം. മലപ്പുറത്തെ കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് നീക്കം നടക്കുന്നത്. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി.

മലപ്പുറം ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരില്‍ കിലോക്ക് 700 രൂപയുമാണ് ഒട്ടകത്തിന്റെ ഇറച്ചിക്ക് വില നിശ്ചയിച്ചിരിക്കുന്നത്.

രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. പരസ്യത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com