ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് താലപ്പൊലി: വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രം നട നേരത്തെ അടയ്ക്കും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം വെള്ളിയാഴ്ച നടക്കും
guruvayur temple
ഗുരുവായൂര്‍ ക്ഷേത്രം ഫയല്‍
Updated on

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം വെള്ളിയാഴ്ച നടക്കും. ആചാര അനുഷ്ഠാനങ്ങളോടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയുമാണ് ഇത്തവണയും താലപ്പൊലി മഹോത്സവം.

ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാല്‍ പകല്‍ 11.30 നു ഗുരുവായൂര്‍ ക്ഷേത്രം നട അടയ്ക്കും. അന്നേ ദിവസം വിവാഹം ബുക്ക് ചെയ്തിട്ടുള്ളവര്‍ രാവിലെ 10 മണിക്ക് മുന്‍പേ കിഴക്കേ നടയിലെത്തി താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. പകല്‍ 11.30 നു ശേഷം ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂണ്‍, തുലാഭാരം , മറ്റുവഴിപാടുകള്‍ എന്നിവയും പകല്‍ 11.30 നു ശേഷം നടത്താന്‍ കഴിയില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് ശേഷം വൈകീട്ട് നാലരയ്ക്ക് ശേഷം ദര്‍ശന സൗകര്യം തുടരും.

ചടങ്ങുകള്‍:

രാവിലെ 3 മണി മുതല്‍ അഭിഷേകം, അലങ്കാരം. 5 മണി മുതല്‍ കേളി, ഉച്ചക്ക് 12 മുതല്‍ 2 വരെ പഞ്ചവാദ്യം. 2 മുതല്‍ 4 വരെ മേളം -പെരുവനം കുട്ടന്‍ മാരാര്‍, കോട്ടപ്പടി സന്തോഷ് മാരാര്‍ & പാര്‍ടി, വൈകുന്നേരം നാലു മുതല്‍ കിഴക്കേ നടപ്പുരയില്‍ പറ. തുടര്‍ന്ന് നാദസ്വരത്തോടെ കുളപ്രദക്ഷിണം. സന്ധ്യയ്ക്ക് 6.30 മുതല്‍ ദീപാരാധന, ദീപാലങ്കാരം കേളി. 7 മുതല്‍ തായമ്പക പല്ലശ്ശന സുധാകരന്‍ മാരാര്‍ & പാര്‍ട്ടി .രാത്രി 10 മുതല്‍ എഴുന്നള്ളിപ്പ്.10 മുതല്‍ 12.30 വരെ, പഞ്ചവാദ്യം 12.30 മുതല്‍ മേളം . 2 മുതല്‍ കളംപാട്ട്, കളംപൂജ മുതലായവ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com