
കണ്ണൂര്‍: ആദ്യമായി ക്രിസ്തുമസ്-പുതുവത്സര ബംപര്‍ ലോട്ടറി അടിച്ചതിന്റെ ആഹ്‌ളാദത്തിലാണ് കണ്ണൂര്‍ ചക്കരക്കല്ലിലെ മുത്തു ഏജന്‍സി ഉടമ അനീഷും സഹപ്രവര്‍ത്തകരും. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ ഖിഭവനില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് നിര്‍വഹിച്ചപ്പോഴാണ് XD 387132 എന്ന നമ്പറിന് ഒന്നാം സ്ഥാനം ലഭിച്ചതായി അറിഞ്ഞത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചക്കരക്കല്‍ മുത്തു ഏജന്‍സിയില്‍ നിന്നുമെടുത്ത ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് മനസിലായി.
ചക്കരക്കല്‍ മുത്തു ഏജന്‍സിയുടെ ഇരിട്ടിയിലെ സബ് ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. പത്തു ടിക്കറ്റുകള്‍ അടങ്ങുന്ന ഒരു ബുക്ക് സത്യനെന്നയാളാണ് വാങ്ങി കൊണ്ടുപോയത്. ഇദ്ദേഹം ഏജന്റ് അല്ലെന്ന് എം വി അനീഷ് പറഞ്ഞു. ബംപര്‍ നറുക്കെടുപ്പില്‍ സാധാരണയായി ഏജന്റുമാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാറുണ്ട് ഇങ്ങനെയാണ് ഒരു ബുക്ക് സത്യന്‍ വാങ്ങി കൊണ്ടുപോയതെന്ന് വ്യക്തമായിട്ടുണ്ടെന്ന് അനീഷ് പറഞ്ഞു.
ഇരിട്ടി സബ് ഏജന്‍സിക്ക് മുന്‍പില്‍ ബാന്‍ഡ് മേളം അടക്കം വന്‍ ആഘോഷ പരിപാടികളാണ് മുത്തു ലോട്ടറി ഏജന്‍സി ജീവനക്കാര്‍ നടത്തിയത്. ഭാഗ്യവാനായ സത്യനെയും അന്വേഷിക്കുന്നുണ്ട്. സത്യനെ കണ്ടെത്തിയാല്‍ 20 കോടിയുടെ അവകാശിയാരെന്ന് ഉറപ്പിക്കാന്‍ കഴിയും. കണ്ണൂര്‍ ജില്ലയില്‍ ഏറെ കാലത്തിന് ശേഷമാണ് ബംപര്‍ അടിക്കുന്നത്. ചക്കരക്കല്‍ മുത്തു ഏജന്‍സിയില്‍ ആദ്യമായാണ് ഈ സൗഭാഗ്യം ലഭിക്കുന്നത്. നേരത്തെ ഒന്നാം സമ്മാനം മറ്റു ടിക്കറ്റുകള്‍ക്ക് മുത്തു ഏജന്‍സിയില്‍ ലഭിച്ചിട്ടുണ്ടെന്ന് ഉടമയായ കണ്ണൂര്‍ കാപ്പാട് സ്വദേശി എം വി അനീഷ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക