യുവനിരയില്‍ പ്രതീക്ഷയര്‍പ്പിച്ച് ദേശീയ ഗെയിംസിന്റെ അതല്റ്റിക് ട്രാക്കിലേക്ക് കേരളം ഇന്നിറങ്ങുന്നു. ഡെറാഢൂണിനടുത്ത് റായ്പൂരിലെ മഹാറാണാ പ്രതാപ് സ്പോര്‍ട്സ് കോളജ് സ്റ്റേഡിയത്തില്‍ അത്ലറ്റിക് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. ആദ്യദിനം 10 ഫൈനലുകളാണ്.പുരുഷന്മാരുടെ 10,000 മീറ്ററോടെയാണ് തുടക്കം. വേഗക്കാരെ കണ്ടെത്തുന്നതിനുള്ള 100 മീറ്റര്‍ ഫൈനലും ഇന്നാണ്. കേരളത്തിനായി ഓടാന്‍ ആരുമില്ല. 1500 മീറ്റര്‍ മത്സരത്തിലും കേരളത്തിന് പ്രാതിനിധ്യമില്ല. അഞ്ച് ദിവസമാണ് അത്ലറ്റിക് മത്സരങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക