
കോട്ടയം: കാരിത്താസ് ഹോസ്പിറ്റലിന്റെ നവീകരിച്ച ഗൈനക്കോളജി, നിയോ നാറ്റോളജി വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാരിത്താസ് മാതാ ആശുപത്രിയില്‍ തുടക്കമായി. കാരിത്താസ് മാതാ ആശുപത്രി ക്യാംപസില്‍ വെച്ച് സിനിമാ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ പേളി മാണി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.
കോട്ടയത്തിന്റെ ആരോഗ്യസംരക്ഷണത്തില്‍ ആറു പതിറ്റാണ്ടിലേറെ സേവനമികവ് പുലര്‍ത്തുന്ന കാരിത്താസ് കുടുംബത്തിന്റെ ഏറ്റവും പുതിയ ചുവടുവയ്പ്പാണ് കാരിത്താസ് മാതാ ആശുപത്രി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ശക്തിപകരാന്‍ ഏറ്റവും നൂതന സാങ്കേതിക സേവനങ്ങളോടെയും അത്യാധുനിക സൗകര്യങ്ങളോടെയും, പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെയും സേവനം നവീകരിച്ച വിഭാഗങ്ങളില്‍ ഉണ്ടായിരിക്കും.
കാരിത്താസ് ആശുപത്രിയുടെ ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാരിത്താസ് മാതാ ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ റവ. ഫാ. റോയി കാഞ്ഞിരത്തുമൂട്ടില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് വി, എച്ച് ഓ ഡി. ആന്‍ഡ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഹരീഷ് ചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു .കാരിത്താസ് ആശുപത്രിയുടെ ഉപഹാരം റവ. ഡോ. ബിനു കുന്നത്ത് പേളി മാണിക്ക് സമ്മാനിച്ചു .ചടങ്ങുകളോടനുബന്ധിച്ചു ഗര്‍ഭിണികള്‍ പങ്കെടുത്ത റാമ്പ് വോക്കും സംഘടിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക