
കൽപ്പറ്റ: സ്കൂൾ ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാർഥികളുടെ അഭ്യാസ പ്രകടനം. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലാണ് സംഭവം. ഗ്രൗണ്ടിൽ ആളുകൾ നിൽക്കെയാണ് പരിഭ്രാന്തി പരത്തുന്ന തരത്തിൽ വിദ്യാർഥികൾ അഭ്യാസ പ്രകടനം നടത്തിയത്.
സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു. നാല് വാഹനങ്ങളും പിടിച്ചെടുത്തു.
പ്ലസ് ടു വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിക്കിടെയാണ് വിദ്യാർഥികളുടെ അഭ്യാസ പ്രകടനം. കാറുകളും മറ്റു ചില വാഹനങ്ങളുമായി ഗ്രൗണ്ടിൽ തലങ്ങും വിലങ്ങും വേഗതയിൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
അതിനിടെ ഗ്രൗണ്ടിലൂടെ പോകാൻ ശ്രമിച്ചവരടക്കം പരിഭ്രാന്തിയിലായി. ഗ്രൗണ്ടിലൂടെ കടന്നു പോകാൻ ശ്രമിച്ച അധ്യാപികയും കുട്ടിയും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കാറുകൾ പാഞ്ഞു വരുന്നത് കണ്ട അവർ ഗ്രൗണ്ടിനു പുറത്തേക്ക് മാറി നൽക്കുകയായിരുന്നു.
പൊടി പാറ്റി വാഹനങ്ങൾ അപകടകരമാം വിധത്തിൽ ഓടിക്കുന്നതിനിടെ രണ്ട് വാഹനങ്ങൾ കൂട്ടിയിച്ചു. വാഹനങ്ങളുമായി എത്തരുതെന്ന സ്കൂളിന്റെ കർശന നിർദ്ദേശം ലംഘിച്ചാണ് കുട്ടികൾ അഭ്യാസ പ്രകടനം നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.