'റെ​യി​ൽ​ പാ​ള​ത്തി​ൽ ടെ​ലി​ഫോ​ൺ പോ​സ്റ്റ് വച്ചത് മുറിച്ച് വിറ്റ് പണമുണ്ടാക്കാൻ; ട്രെയിൻ പോകുമ്പോൾ മുറിയുമെന്ന് കരുതി'; പ്രതികൾ

മു​ൻ​പും ഇവ​ർ​ക്കെ​തി​രെ ക്രിമി​ന​ൽ കേ​സു​ക​ൾ ഉ​ള്ള​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.
Kollam
റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ച പ്രതികൾടെലിവിഷൻ ദൃശ്യം
Updated on

കൊ​ല്ലം: കു​ണ്ട​റ​യി​ൽ റെ​യി​ൽ​ പാ​ള​ത്തി​ൽ ടെ​ലി​ഫോ​ൺ പോ​സ്റ്റ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ മൊ​ഴി പു​റ​ത്ത്. 'പോ​സ്റ്റ് മു​റി​ച്ച് ആ​ക്രി​യാ​ക്കി വി​റ്റ് പ​ണ​മാ​ക്കു​ക​യാ​യി​രു​ന്നു ഉ​ദ്ദേ​ശ്യ​മെ​ന്നും അ​തി​നു​വേ​ണ്ടി​യാ​ണ് പോ​സ്റ്റ് പാ​ള​ത്തി​ൽ കൊ​ണ്ടു​പോ​യി വച്ച​തെ​ന്നും' പ്ര​തി​ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞതായി വിവരം. ട്രെ​യി​ൻ ക​ട​ന്നു​പോ​കു​മ്പോ​ള്‍ പോ​സ്റ്റ് മു​റി​യു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് കൊണ്ടു​വച്ച​തെ​ന്നും പി​ടി​യി​ലാ​യ​വ​ർ പ​റ​ഞ്ഞു.

മു​ൻ​പും ഇവ​ർ​ക്കെ​തി​രെ ക്രിമി​ന​ൽ കേ​സു​ക​ൾ ഉ​ള്ള​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഒരാൾക്കെതിരെ 11 ക്രിമിനൽ കേസുകളും മറ്റൊരാൾക്കെതിരെ 5 ക്രിമിനൽ കേസുകളുമുണ്ട്. കു​ണ്ട​റ സ്വ​ദേ​ശി രാ​ജേ​ഷ്, പെ​രു​മ്പു​ഴ സ്വ​ദേ​ശി അ​രു​ൺ എ​ന്നി​വ​രെ വിശദമായി ചോദ്യം ചെയ്തു വരുകയാണെന്ന് കൊല്ലം റൂറൽ എസ്പി സാബു മാത്യു അറിയിച്ചു.

കു​ണ്ട​റ​യി​ൽ ഇന്ന് പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് റെ​യി​ൽ​ പാ​ള​ത്തി​നു കുറു​കെ ടെ​ലി​ഫോ​ൺ പോ​സ്റ്റ് ക​ണ്ടെ​ത്തി​യ​ത്. എഴു​കോ​ൺ പൊലീ​സ് എ​ത്തിയാണ് പോ​സ്റ്റ് നീ​ക്കം ചെ​യ്തത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ​ നി​ന്ന് ര​ണ്ട് പേ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​വ​രാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യിരിക്കുന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com