സ്വത്തിനെ ചൊല്ലി തര്‍ക്കം; ചെങ്ങന്നൂരില്‍ സഹോദരനെ കയര്‍ കഴുത്തില്‍ കുരുക്കി കൊന്നു; അനിയന്‍ പിടിയില്‍

കൊലപാതകവുമായി ബന്ധപ്പെട്ട് അനിയന്‍ പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Brother killed in Chengannur over property dispute
പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ടെലിവിഷന്‍ ചിത്രം
Updated on

ആലപ്പുഴ: ചെങ്ങന്നൂരില്‍ സ്വത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയിന്‍ ചേട്ടനെ കൊലപ്പെടുത്തി. ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നനാണ് കൊല്ലപ്പെട്ടത്. ഇന്ന പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അനിയന്‍ പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സഹോദരങ്ങള്‍ ഒരുമിച്ചായിരുന്നു താമസം. പലപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. കൊല്ലപ്പെട്ട പ്രസന്നന്‍ നേരത്തെ പ്രസാദിന്റെ കൈയും കാലും ഒടിച്ചിരുന്നു.

ഇന്നലെ വൈകീട്ട് പ്രസന്നന്‍ മദ്യപിച്ച് വീട്ടിലെത്തി സ്വത്തിനെ ചൊല്ലി സഹോദരനുമായി കലഹിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കയര്‍ പ്രസന്നന്റെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രസാദിനെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com