
തൃശൂർ: ഹൈക്കോടതിയുടെ അനുമതിയോടെ ഗംഭീരമായി ഉത്രാളിക്കാവ് സാമ്പിൾ വെടിക്കെട്ട്. ഉത്രാളിക്കാവ് പൂര വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെതിരെ പൂരം കോഡിനേഷൻ കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് അനുമതി ലഭിച്ചത്. ഇതോടെ പൂരച്ചടങ്ങുകളുടെ എല്ലാ അനിശ്ചിതത്വങ്ങൾക്കും വിരാമമായി.
സാമ്പിൾ വെടിക്കെട്ട് ഞായറാഴ്ച എങ്കക്കാട് ദേശമാണ് കരിമരുന്ന് പൂരത്തിന് തിരിതെളിച്ചത്. നൂറുകണക്കിനാളുകൾ വെടിക്കെട്ട് ആസ്വദിക്കാനെത്തി. പൂര ദിനമായ 25ന് പകൽ വെടിക്കെട്ട് കുമരനെല്ലൂർ ദേശവും 26ന് പുലർച്ചെ നടക്കുന്ന വെടിക്കെട്ട് വടക്കാഞ്ചേരി ദേശവും കത്തിക്കും.
ഒരുക്കങ്ങൾ പൂർത്തിയായതായി ദേശ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എല്ലാ നിബന്ധനകൾക്കും വിധേയമായിട്ടാണ് കരിമരുന്ന് പ്രയോഗം നടത്തുകയെന്ന് കോഡിനേഷൻ കമ്മിറ്റി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക