'100 രൂപയ്ക്ക് മന്തി വേണം'- പിന്നാലെ ഹോട്ടലിനു നേരെ കല്ലേറ്, യുവതിക്കും കുഞ്ഞിനും പരിക്ക്

അതിക്രമം ഇന്നലെ രാത്രി 10 മണിയോടെ
Stones pelted on hotel
കല്ലേറിൽ തകർന്ന ഹോട്ടലിന്റെ ജനൽടെലിവിഷൻ സ്ക്രീൻ ഷോട്ട്
Updated on

കോഴിക്കോട്: കുന്ദമം​ഗലത്ത് ഹോട്ടലിനു നേരെയുണ്ടായ കല്ലേറിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക്. കാരന്തൂർ മർക്കസ് കോളജിനു സമീപമുള്ള സ്പൂൺ മി എന്ന സ്ഥാപനത്തിനു നേരെയാണ് ആക്രമണം.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നൂറ് രൂപയ്ക്ക് മന്തി വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും ചിലർ വന്നിരുന്നുവെന്നു ഹോട്ടൽ അധികൃതർ പറയുന്നു. ഇതിനു പിന്നാലെ രണ്ടം​ഗ സംഘം വന്ന് ​ഹോട്ടലിനു നേരെ കല്ലെറിയുകയായിരുന്നു.

കല്ലേറിൽ ചില്ല് തെറിച്ചാണ് ഭക്ഷണം കഴിക്കുകയായിരുന്ന യുവതിക്കും കുട്ടിക്കും പരിക്കേറ്റത്. പരിക്ക് ​ഗുരുതരമല്ല. കുന്ദമം​ഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com