Bike hits leopard while crossing road; passenger falls on road and injured, video
കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ ബൈക്കിടിച്ച് റോഡില്‍ കിടക്കുന്ന പുലി

റോഡ് മറികടക്കവെ പുലിയെ ബൈക്കിടിച്ചു; യാത്രക്കാരന് പരിക്ക്, വിഡിയോ

ഇടിയുടെ ആഘാതത്തില്‍ പുലിയും യാത്രക്കാരനും റോഡില്‍ വീണു
Published on

കല്‍പ്പറ്റ:കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ മരപ്പാലത്തിനടുത്ത് പുലിയെ ബൈക്കിടിച്ചു.രണ്ടു പുലികള്‍ റോഡ് മറികടക്കുമ്പോഴാണ് ഒരെണ്ണം ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പുലിയും യാത്രക്കാരനും റോഡില്‍ വീണു.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം ബൈക്ക് യാത്രികനായ ഗൂഡല്ലൂര്‍ സ്വദേശി രാജേഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട പുലി അല്‍പസമയം റോഡില്‍ കിടന്ന ശേഷം സമീപത്തെ കാട്ടിലേക്ക് ഓടി മറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com