അയ്യപ്പ സന്നിധിയില്‍ നാദോപാസന; കൊട്ടിക്കയറി മട്ടന്നൂരും സംഘവും- വിഡിയോ

അയ്യപ്പ സന്നിധിയില്‍ നാദ വിസ്മയം തീര്‍ത്ത് പ്രമുഖ ചെണ്ട കലാകാരനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും
in the presence of Ayyappa; Mattannur and his team played Thayambaka
അയ്യപ്പ സന്നിധിയില്‍ കൊട്ടിക്കയറി മട്ടന്നൂരും സംഘവും
Updated on

ശബരിമല: അയ്യപ്പ സന്നിധിയില്‍ നാദ വിസ്മയം തീര്‍ത്ത് പ്രമുഖ ചെണ്ട കലാകാരനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും. നാദോപാസന അര്‍പ്പിക്കാന്‍ ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അയ്യപ്പ സന്നിധിയില്‍ കൊട്ടിക്കയറിയത്.

മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പക നയിച്ചത്. കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാര്‍, കീനൂര്‍ സുബീഷ്, തൃശൂര്‍ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവര്‍ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു.

മട്ടന്നൂര്‍ അജിത്ത് മാരാര്‍, വെള്ളിനേഴി വിജയന്‍, കല്ലുവഴി ശ്രീജിത്, പുറ്റേക്കാട് മേഘനാദന്‍, തൃക്കടീരി ശങ്കരന്‍കുട്ടി, മട്ടന്നൂര്‍ ശ്രീശങ്കര്‍ മാരാര്‍ എന്നിവര്‍ ചേര്‍ന്ന് താളമൊരുക്കി. എഡിജിപി എസ് ശ്രീജിത്ത്, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ അജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് മട്ടന്നൂരിനെ സ്വീകരിച്ചു. തായമ്പകയ്ക്കുശേഷം അയ്യപ്പനെ ദര്‍ശിച്ചാണ് സംഘം മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com