ആചാരം മാറ്റിയില്ലെങ്കില്‍ മന്നത്ത് പത്മനാഭന്‍ ഉണ്ടാകില്ലായിരുന്നു; എംവി ഗോവിന്ദന്‍

ബൃഹത്തായ ആശയങ്ങള്‍ ഉള്‍പ്പെടുത്തി അധിസ്ഥിതരായ ജനവിഭാഗങ്ങളള്‍ക്കൊപ്പം നിലകൊണ്ട് ഉള്‍ക്കൊണ്ട് അനാചാരങ്ങള്‍ക്കെതിരായി പോരാടിയ നവോത്ഥാന നായകനാണ് മന്നത്ത് പത്മനാഭനെന്നും അദ്ദേഹം പറഞ്ഞു.
mv govindan
എംവി ഗോവിന്ദന്‍
Updated on

കോട്ടയം: ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ട ലക്ഷ്യമിട്ടാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര്‍എസ്എസ്സിന്റെ 100-ാം വാര്‍ഷികത്തില്‍ ഹിന്ദുത്വരാഷ്ട്രം ഉണ്ടാക്കാം എന്നതായിരുന്നു ബിജെപിയുടെ അജണ്ട. ഇതിനായി രാമക്ഷേത്രത്തെ വരെ വര്‍ഗീയപരമായി അവര്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചു. എന്നിട്ടും രാമക്ഷേത്ര ഭൂമി ഉള്‍പ്പെടുന്ന ഫാസിയാബാദില്‍ സമാജ്‌വാദി പാര്‍ട്ടി ജയിച്ചു. ബിജെപിയുടെ വര്‍ഗീയ അടവ് നയത്തിന് ഏറ്റ തിരിച്ചടിയാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പാമ്പാടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരിയായ രീതിയില്‍ ബിജെപിയെ പ്രതിരോധിക്കുവാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ചാതുര്‍വര്‍ണ്യ സ്വഭാവത്തില്‍ അടിസ്ഥിതമായ ഒരു ഭരണഘടന വേണമെന്ന് പറയുന്ന അമിത്ഷാ യ്ക്ക് അംബേദ്കര്‍ എന്ന പേര് കേള്‍ക്കുന്നത് പോലും സഹിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. മനുസ്മൃതിയെ അടിസ്ഥാന ബാക്കിയുള്ള ഭരണഘടന വേണം എന്നു പറയുന്ന അവര്‍ സനാതനധര്‍മ്മം വാക്കിന്റെ അര്‍ത്ഥം പോലും മനസിലാക്കാതെ യാണ് ഈ വാക്ക് അവര്‍ പ്രയോഗിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ക്ഷേത്ര ആചാരം മാറ്റാന്‍ പാടില്ല എന്ന് സുകുമാരന്‍ നായര്‍ പറയുന്നു. എന്നാല്‍ ആചാരം മാറ്റിയില്ലെങ്കില്‍ മന്നത്ത് പത്മനാഭന്‍ ഉണ്ടാകില്ലായിരുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ബൃഹത്തായ ആശയങ്ങള്‍ ഉള്‍പ്പെടുത്തി അധിസ്ഥിതരായ ജനവിഭാഗങ്ങളള്‍ക്കൊപ്പം നിലകൊണ്ട് ഉള്‍ക്കൊണ്ട് അനാചാരങ്ങള്‍ക്കെതിരായി പോരാടിയ നവോത്ഥാന നായകനാണ് മന്നത്ത് പത്മനാഭനെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്നും മാറിയതുകൊണ്ടാണ് നാട്ടില്‍ ഇത്തരം മാറ്റങ്ങള്‍ വന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com