തിരുവനന്തപുരം കേരള വനഭേദഗതി ബിൽ സംബന്ധിച്ച് പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സർക്കാരിനെ അറിയിക്കാനുള്ള തീയതി ജനുവരി 10 വരെ ദീർഘിപ്പിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. 2024 ഡിസംബർ 31-വരെയായിരുന്നു നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി.
ബില്ലിന്റെ മലയാളം പകർപ്പ് നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാകാൻ താമസിച്ചതിനാലാണ് കാലാവധി ദീർഘിപ്പിക്കുന്നത്. നിർദ്ദേശങ്ങൾ വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ താഴെ പറയുന്ന ഔദ്യോഗിക വിലാസത്തിലോ ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാം.
ഇപ്പോൾ നിലവിലുള്ള നിയമം മനസ്സിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതാണ്. പ്രസിദ്ധീകരിച്ച ബിൽ കേരള നിയമസഭയുടെ www.niyamasabha.org വെബ്സൈറ്റിൽ ലഭ്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക