നൃത്തപരിപാടിക്കിടെ അപകടം: ഗിന്നസിനോട് വിവരം തേടാന്‍ പൊലീസ്, മേയര്‍ക്കെതിരെ കോണ്‍ഗ്രസ്

അപകടത്തില്‍പ്പെട്ട ഉമതോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി
നൃത്തപരിപാടിക്കിടെ അപകടം: ഗിന്നസിനോട് വിവരം തേടാന്‍ പൊലീസ്, മേയര്‍ക്കെതിരെ കോണ്‍ഗ്രസ്
Updated on

കൊച്ചി: ഉമാ തോമസിന് പരിക്കേറ്റ കൊച്ചിയിലെ പരിപാടിയെപ്പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് വിവരം തേടാന്‍ കൊച്ചി സിറ്റി പൊലീസ്. മൃദംഗവിഷന്‍ ഗിന്നസുമായി ഒപ്പിട്ട കരാര്‍ രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്നും അറിയിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം. അതേ സമയം അപകടത്തില്‍പ്പെട്ട ഉമതോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ മേയര്‍ കള്ളം പറയുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. ജിസിഡിഎയും കോര്‍പ്പറേഷനും തമ്മില്‍ ശരിയായ ആശയവിനിമയം ഉണ്ടാകാതിരുന്നതാണ് അപകടത്തിന് കാരണമെന്നും 29ാം തീയതിയിലെ പരിപാടിക്ക് കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയത് 28ന് വൈകിട്ടാണെന്നും ദീപ്തി മേരി വര്‍ഗീസ് ആരോപിച്ചു.

സംഘാടകര്‍ അപേക്ഷ നല്‍കിയത് ഒപ്പുവയ്ക്കാതെയായിരുന്നു. മൂന്നുമണിക്ക് ലഭിച്ച അപേക്ഷയില്‍ നാലുമണിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വന്ന് പരിശോധന നടത്തി. പിപിആര്‍ ലൈസന്‍സിന് അപേക്ഷിച്ചത് എന്തിനാണെന്ന് സംഘാടകരോട് ചോദിച്ചില്ലെന്നും ലൈസന്‍സിന് അനുമതി നല്‍കിയത് അന്വേഷണം നടത്താതെയാണെന്നും അവര്‍ ആരോപിച്ചു. സമഗ്രമായ അന്വേഷണം വേണമെന്നും ദീപ്തി മേരി വര്‍ഗീസ് ആവശ്യപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com