തിരുവനന്തപുരം: തൃശൂര്‍ പൂരം നടത്തിപ്പില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. വിവിധ വകുപ്പുകളും ദേവസ്വങ്ങളും തമ്മിലുള്ള ഏകോപനത്തിന് പ്രത്യേക സംവിധാനം വേണം. വെടിക്കെട്ട് നടത്തിപ്പില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തേണ്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പൊലീസ്, റവന്യൂ, എക്‌സ്‌പ്ലോസീവ്, ഫോറസ്റ്റ് വകുപ്പുകള്‍ക്ക് പല തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചുവെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷ, ആള്‍ക്കൂട്ടനിയന്ത്രണം തുടങ്ങി അമ്പതോളം ശുപാര്‍ശകളാണ് ഉള്ളത്.
അടുത്ത തവണ പൂരം നടത്തിപ്പില്‍ വിവിധ വകുപ്പുകള്‍ കൂടുതല്‍ സജീവമായ ഇടപെടല്‍ നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പൂരത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണങ്ങളില്‍ ഒന്നാണ് പൂര്‍ത്തിയായിരിക്കുന്നത്. പൂരം അട്ടിമറിയിലെ ഗൂഢാലോചന സംബന്ധിച്ച് െ്രെകംബ്രാഞ്ച് അന്വേഷണവും അവസാനഘട്ടത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക