63,564 പുതിയ വോട്ടര്‍മാര്‍, 232 പുതിയ പോളിങ് സ്‌റ്റേഷനുകള്‍; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
Final voter list published
സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുഫയല്‍ ചിത്രം
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടര്‍മാരാണുള്ളത്. അതില്‍ 1,43,69,092 സ്ത്രീ വോട്ടര്‍മാരും 1,34,41,490 പുരുഷ വോട്ടര്‍മാരുമാണ്. കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടുമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നിലവിലെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. 63,564 പുതിയ വോട്ടര്‍മാരുണ്ട്. 89,907 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com