കണ്ണൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങി പുലി; മയക്കുവെടി വെയ്ക്കും- വിഡിയോ

കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിക്ക് സമീപമുള്ള കാക്കയങ്ങാട് ജനവാസ കേന്ദ്രത്തില്‍ പുലി പന്നി കെണിയില്‍ കുടുങ്ങി
leopard caught
കണ്ണൂരിൽ പുലി പന്നിക്കെണിയിൽ കുടുങ്ങിയ നിലയിൽസ്ക്രീൻഷോട്ട്
Updated on

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിക്ക് സമീപമുള്ള കാക്കയങ്ങാട് ജനവാസ കേന്ദ്രത്തില്‍ പുലി പന്നി കെണിയില്‍ കുടുങ്ങി.കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പുലിയെ കയറില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. പൊലീസും വനം വകുപ്പും സ്ഥലത്തെത്തി.

പുലര്‍ച്ചെയാണ് സംഭവം. പുലിയെ കൂട്ടിലേക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മയക്കുവെടി വെച്ചതിനു ശേഷമായിരിക്കും പുലിയെ സ്ഥലത്ത് നിന്നും മാറ്റുക. ഇവിടേക്ക് ജനക്കൂട്ടം വരുന്നത് കാക്കയങ്ങാട് പൊലിസ് നിയന്ത്രിച്ചിട്ടുണ്ട്. നേരത്തെ ഈ മേഖലയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളും കൊല്ലപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com