'കിടക്കയിൽ നിന്ന് എഴുന്നേറ്റ് കസേരയിൽ ഇരുന്നു', ഉമ തോമസിനെ സന്ദര്‍ശിച്ച് വീണ ജോര്‍ജ്

ഉമ തോമസ് ബെഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നു.
veena george
ഉമ തോമസ്, വീണ ജോര്‍ജ്
Updated on

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മെഗാ നൃത്തപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര എംഎല്‍എ ഉമ തോമസിനെ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഉമ തോമസ് ബെഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നു. ഇന്‍ഫെക്ഷന്‍ കൂടിയിട്ടില്ലെന്നത് ആശ്വാസകരമാണെന്നും വീണ ജോര്‍ജ് പറഞ്ഞു. അടുത്ത ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവിൽ തുടരും. മകനോട് നിയമസഭ സമ്മേളനത്തെ കുറിച്ച് എംഎൽഎ സംസാരിച്ചെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com