സംസ്ഥാന സ്‌കൂള്‍ കലോത്സവം:സ്വര്‍ണകപ്പ് നേടിയ തൃശൂര്‍ ടീമിന് സ്വീകരണം

11.30ന് മോഡല്‍ ഗേള്‍സ് സ്‌കൂള്‍ കേന്ദ്രീകരിച്ച് ഘോഷയാത്രയായി തൃശൂര്‍ ടൗണ്‍ ഹാളിലേക്ക് ആനയിക്കും
തൃശൂര്‍ ടീം കപ്പ് ഏറ്റുവാങ്ങുന്നു
തൃശൂര്‍ ടീം കപ്പ് ഏറ്റുവാങ്ങുന്നു
Updated on

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണകപ്പ് കരസ്ഥമാക്കിയ തൃശൂര്‍ ജില്ലാ ടീമിനെ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് കൊരട്ടിയില്‍ സ്വീകരിക്കും. തുടര്‍ന്ന് 9.45 ന് ചാലക്കുടി, 10.30 ന് പുതുക്കാട്, 11 ന് ഒല്ലൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 11.30ന് മോഡല്‍ ഗേള്‍സ് സ്‌കൂള്‍ കേന്ദ്രീകരിച്ച് ഘോഷയാത്രയായി തൃശൂര്‍ ടൗണ്‍ ഹാളിലേക്ക് ആനയിക്കും. ടൗണ്‍ ഹാളില്‍ സ്വീകരണ സമ്മേളനം ചേരും.

സ്വീകരണ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും.

വ്യാഴാഴ്ച ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും വിജയദിനമായി ആചരിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com