'പാട്ടിന്റെ നറുനിലാവ്'; പി ജയചന്ദ്രന്‍ അന്തരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.
P JAYACHANDRAN
പി ജയചന്ദ്രന്‍

1. മലയാളികളുടെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു

p jayachandran
പി. ജയചന്ദ്രന്‍

2. ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലില്‍; നാളെ അപ്പീല്‍ നല്‍കും

Bobby Chemmanur in Kakkanad District Jail; Will file an appeal tomorrow
കാക്കനാട് ജില്ലാ ജയിലില്‍ ബോബിയെ എത്തിച്ചപ്പോള്‍ ടെലിവിഷന്‍ ചിത്രം

നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലില്‍ അടച്ചു. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നുമുള്ള ബോബി ചെമ്മണൂരിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജഡ്ജി എ അഭിരാമി ബോബിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിധി കേട്ട ബോബി ചെമ്മണൂരിന് രക്തസമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമായതിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

3. 'വഴി തടഞ്ഞുള്ള പരിപാടികള്‍ വേണ്ട'; കര്‍ശന നടപടിയുമായി ഹൈക്കോടതി; എംവി ഗോവിന്ദനും കടകംപള്ളിയും നേരിട്ട് ഹാജരാകണം

cpm
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഫെയ്സ്ബുക്ക്

4. 'പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു; പൊലീസിനെ അറിയിച്ചില്ല, വാളയാര്‍ കേസില്‍ മാതാപിതാക്കളും പ്രതികള്‍'

parents are also accused in the walayar case
പ്രതീകാത്മക ചിത്രം

5. കലൂരിലെ ഗിന്നസ് റെക്കോര്‍ഡ് നൃത്തപരിപാടി; സംഘാടക സ്ഥാപനങ്ങളില്‍ ജിഎസ്ടി റെയ്ഡ്

GST raids also conducted on the establishments of the organizers of the Kaloor dance program
കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടി

കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം. തൃശൂരിലെ ഓസ്‌കര്‍ ഇവന്റ്സ്, കൊച്ചിയിലെ ഇവന്റ്സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന്‍ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ജിഎസ്ടി വെട്ടിപ്പ് നടന്നെന്ന പ്രാഥമിക സൂചനയെ തുടര്‍ന്നായിരുന്നു പരിശോധന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com