'ഉമ തോമസ് നടന്നു തുടങ്ങി'; ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 11-ാം ദിവസമാണ് ഉമാ തോമസിനെ മുറിയിലേക്ക് മാറ്റുന്നത്.
Uma Thomas mla Moved from ICU to room
ഉമ തോമസ്ഫെയ്സ്ബുക്ക്
Updated on

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. റിനൈ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിനെ ഇന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 11-ാം ദിവസമാണ് ഉമാ തോമസിനെ മുറിയിലേക്ക് മാറ്റുന്നത്. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയില്‍ ഉണ്ടായ മികച്ച പുരോഗതിയെ തുടര്‍ന്നാണ് റൂമിലേക്ക് മാറ്റിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എംഎല്‍എയുടെ ആരോഗ്യനില ഭദ്രമാണെന്നും ഏറെനേരം സംസാരിച്ചുവെന്നും പരസഹായത്തോടെയാണെങ്കിലും നടക്കാന്‍ കഴിയുന്നുണ്ടെന്നും റെനെ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കില്ല.

ഡിസംബര്‍ 29ന് ആയിരുന്നു ഉമതോമസ് എംഎല്‍എ കലൂര്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്ന് 15 അടി താഴേക്ക് വീഴുന്നത്. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ച് വീണതോടെ ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com