റിപ്പബ്ലിക് ദിന പരേഡ്; ക്ഷണിക്കപ്പെട്ട 10000 അതിഥികളിൽ 22 മലയാളികളും

ഇവർക്കു ദേശീയ യുദ്ധസ്മാരകം, പിഎം സംഗ്രഹാലയ, ഡൽഹിയിലെ മറ്റു പ്രമുഖ സ്ഥലങ്ങൾ എന്നിവ സന്ദർശിക്കാനും അവസരവും ലഭിക്കും.
republic day parade
റിപ്പബ്ലിക് ദിന പരേഡ്/ഫയല്‍ ചിത്രം
Updated on

കൊച്ചി: രാജ്യ തലസ്ഥാനത്ത് ജനുവരി 26ന് നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ ക്ഷണിക്കപ്പെട്ട 10000 പ്രത്യേക അതിഥികളിൽ 22 മലയാളികളും. പാലക്കാട് നിന്നുള്ള തോൽപ്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ, വയ്ക്കോൽ കൊണ്ടു ചിത്രം രചിക്കുന്ന കൊല്ലത്തു നിന്നുള്ള ബി രാധാകൃഷ്ണ പിള്ള എന്നിവര്‍ ഉള്‍പ്പെടെ പട്ടികയിലുണ്ട്.

തിരഞ്ഞെടുത്ത വിഭാഗങ്ങളുടെ പട്ടികയിൽ പ്രധാനമന്ത്രി യശസ്വി പദ്ധതിയുടെ കീഴിൽ 13 പേർ, തുണിത്തരങ്ങൾ (കരകൗശലം) വിഭാഗത്തിൽ മൂന്ന് വ്യക്തികൾ, വനിതാ ശിശു വികസന വിഭാഗത്തിൽ ആറ് പേർ എന്നിങ്ങനെയാണ് അതിഥികളുടെ പട്ടിക. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കു പുറമേ ഇവർക്കു ദേശീയ യുദ്ധസ്മാരകം, പിഎം സംഗ്രഹാലയ, ഡൽഹിയിലെ മറ്റു പ്രമുഖ സ്ഥലങ്ങൾ എന്നിവ സന്ദർശിക്കാനും മന്ത്രിമാരുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com