തിരുവനന്തപുരം: ഭീമ ജ്വല്ലറിയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം, പോത്തന്‍കോട്, ആറ്റിങ്ങല്‍ ഷോറൂമുകളില്‍ തുടക്കമായി. ഭീമ ജ്വല്ലറി ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദനും മാനേജിങ് ഡയറക്ടര്‍ സുഹാസ് എംഎസും ചേര്‍ന്ന് ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
'ഭീമ തലമുറകളായി ഉപഭോക്താക്കളുടെ വിശ്വാസം നേടി. ഉപഭോക്തൃ സംതൃപ്തിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് തങ്ങളുടെ വിജയത്തിന്റെ അടിത്തറ, 'ഭീമ ബ്രാന്‍ഡിന്' തുടര്‍ച്ചയായി ലഭിക്കുന്ന സ്‌നേഹത്തിലും അംഗീകാരത്തിലും അഭിമാനിക്കുന്നതായി ഭീമ ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ സുഹാസ് എംഎസ്. പറഞ്ഞു.
ജനുവരി 14 വരെ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഭീമ ഉപഭോക്താക്കള്‍ക്കായി ഓഫറുകള്‍, എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകള്‍, സര്‍പ്രൈസ് സമ്മാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവും വജ്രങ്ങള്‍ക്ക് കാരറ്റിന് 15 ശതമാനം കിഴിവും നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു.
കൂടാതെ, തെരഞ്ഞെടുത്ത വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ പണിക്കൂലി ഇല്ലാതെ ലഭ്യമാണ്. പഴയ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വിലയും 916 എച്ച്‌യുഐഡി ആഭരണങ്ങള്‍ക്ക് പ്രത്യേക എക്‌സ്‌ചേഞ്ച് കാംപെയ്നും ഭീമ വാഗ്ദാനം ചെയ്യുന്നു. ഓരോ വാങ്ങലിലും ഉറപ്പായ സമ്മാനം ലഭിക്കും. ആഘോഷങ്ങളുടെ ഭാഗമായി, ഭീമ ഷോറൂമുകളില്‍ മാത്രം ലഭ്യമായ സ്വര്‍ണ്ണാഭരണങ്ങളുടെ ഒരു പ്രത്യേക ശതാബ്ദി ശേഖരം പുറത്തിറക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക