13ാം വയസ് മുതൽ ചൂഷണം; 5 വർഷത്തിനിടെ 60ലേറെ പേർ പീഡിപ്പിച്ചെന്ന 18കാരിയുടെ വെളിപ്പെടുത്തലിൽ ഇന്ന് കൂടുതൽ അറസ്റ്റ്

പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും, നിലവിൽ 5 പേർ അറസ്റ്റിൽ
rape attempt
പ്രതീകാത്മകംഫയല്‍
Updated on

പത്തനംതിട്ട: കായിക താരമായ 18 കാരിയെ 5 വർഷത്തിനിടെ 60ലേറെ പേർ പീഡിപ്പിച്ചെന്ന പരാതിയിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. കേസിൽ 5 പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. 13-ാം വയസ് മുതൽ ലൈംഗിക പീഡനത്തിനിരയായെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. പരാതിയിൽ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും. കേസിൽ 5 പേർ അറസ്റ്റിലായെന്നാണ് വിവരം. പെൺകുട്ടിയുടെ നഗ്നന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. പത്തനംതിട്ട, കോന്നി സ്റ്റേഷനുകളിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

13ാം വയസിൽ സുഹൃത്താണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിതാവിൻറെ സുഹൃത്തുക്കളും ആൺ സുഹൃത്തിൻറെ കൂട്ടുകാരും കുട്ടിയെ പീഡിപ്പിച്ചു. പിതാവിൻറെ ഫോൺ വഴി പരിചയപ്പെട്ടത് 32 പേരെ. പ്രതികൾ നഗ്നചിത്രങ്ങൾ കൈമാറി. ഇതു കാണിച്ചു ഭീഷണിപ്പെട്ടു.

ശിശുക്ഷേമ സമിതിക്കു മുമ്പാകെ പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിലവിൽ 40 പേർക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. ഫോൺ രേഖകൾ വഴി 40 പേരെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

പെൺകുട്ടിക്കു 13 വയസുള്ളപ്പോൾ, 2019 മുതലാണ് പീഡനം ആരംഭിക്കുന്നത്. ആൺസുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രതിയും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.

പ്രാഥമിക പരിശോധനയിൽ തന്നെ 62 പ്രതികളുണ്ടെന്നാണു സൂചന. ഒരു പെൺകുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ ഇത്രയേറെ പ്രതികൾ വരുന്നത് അപൂർവമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com