
കൊച്ചി: കാഞ്ഞിരമറ്റം പള്ളിയിലെ ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗാ ശരീഫിലെ കൊടികുത്ത്, ചന്ദനക്കുടം ഉറൂസ് നേര്‍ച്ചയ്ക്ക് ഇന്ന് ( ഞായറാഴ്ച) തുടക്കമാകും. രാത്രി 8.30 മുതല്‍ തുടങ്ങുന്ന മതപ്രഭാഷണസദസ്സ് പള്ളി മാനേജര്‍ അഡ്വ. അബ്ദുള്‍ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. പള്ളി ചീഫ് ഇമാം കല്ലൂര്‍ സുബൈര്‍ ബാഖവി മതപ്രഭാഷണം നടത്തും.
13ന് രാത്രി 7.30ന് നടക്കുന്ന മതസൗഹാര്‍ദസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. അഡ്വ. എംഎ അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷത വഹിക്കും. യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനാധിപന്‍ ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, ശിവഗിരി മഠം സ്വാമി ധര്‍മചൈതന്യ, മിന്‍ഹാജിസുന്ന ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ ബഷീര്‍ വഹബി അടിമാലി എന്നിവര്‍ പ്രഭാഷണം നടത്തും. അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി പ്രമുഖ വ്യക്തികളെ ആദരിക്കും. അഡ്വ. അനൂപ് ജേക്കബ് എംഎല്‍എ പ്രൊഫഷണലുകളെ ആദരിക്കും. 8.30 മുതല്‍ ബുര്‍ദ മജ്‌ലിസ്. തുടര്‍ന്ന് ദുആ സമ്മേളനം.
14ന് രാവിലെ കലൂപ്പറമ്പില്‍നിന്നും ചുണ്ടക്കാട്ടുനിന്നും കൊടി ഘോഷയാത്ര. രാവിലെ 10.30ന് താഴത്തെ പള്ളിയിലും 11ന് മലേപ്പള്ളിയിലും കൊടി കയറ്റും. രാത്രി 10.30ന് പ്രാദേശിക മഹല്ലുകളില്‍ നിന്നും ചന്ദനക്കുടം ഘോഷയാത്ര പള്ളിയിലെത്തിച്ചേരും. 11ന് ചന്ദനക്കുടം.
ചരിത്രം
കാഞ്ഞിരമറ്റം മസ്ജിദ് ഷെയ്ഖ് ഫരീദുദ്ദീന് സമര്‍പ്പിച്ചിരിക്കുന്നു. ഇസ്ലാമിക വിശ്വാസം പ്രചരിപ്പിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച സൂഫി സന്യാസിയായിരുന്നു അദ്ദേഹം. അദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു, മതം പ്രചരിപ്പിക്കുകയും, മതത്തിന്റെ സിദ്ധാന്തങ്ങളെയും തത്ത്വചിന്തകളെയും കുറിച്ച് ജനങ്ങള്‍ക്ക് വിശദീകരിക്കുകയും ചെയ്തു. അങ്ങനെയുള്ള ഒരു യാത്രയ്ക്കിടെ കാഞ്ഞിരമറ്റത്ത് എത്തി. രോഗികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ക്കുള്ള നന്ദിസൂചകമായാണ് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥലത്ത് ഒരു പള്ളി പണിതത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക