
തൃശൂർ: പെരുമയോടെ മച്ചാട് കരുമത്രയില്‍ തിരുവാതിര ചോഴികളി നടന്നു. ധനുമാസത്തിലെ മകയിരം നാളിലാണ് ചോഴിയെത്തുക. ശിവന്റെ ഭൂതഗണങ്ങളായ ചോഴികള്‍ ദേശത്തെ എല്ലാ വീടുകളിലും എത്തി. ചോഴികള്‍ക്ക് പുറമെ രാശിപട്ടര്‍, കാലന്‍, മുത്തശ്ശി എന്നി വേഷങ്ങളും ഉണ്ടായിരുന്നു.
ചെണ്ടയുടെയും കൊമ്പിന്റെയും ഇലത്താളത്തിന്റെയും അകമ്പടിയോടെ എത്തുന്ന ചോഴിയെ വീട്ടുകാര്‍ ധാന്യങ്ങളും പുതു വസ്ത്രങ്ങളും പണവും നല്‍കിയാണ് യാത്രയാക്കിയത്. പതിറ്റാണ്ടുകളായി കരുമത്രയില്‍ മുടങ്ങാതെ തിരുവാതിര തലേന്ന് ചോഴി നടക്കുന്നു.
വാഴചാമ്പില ശരീരത്തില്‍ ചുറ്റി മുഖാവരണങ്ങള്‍ ധരിച്ചാണ് ചോഴിയായി മാറുന്നത്. 20 ഓളം ചോഴി ഉണ്ടായിരുന്നു. കരുമത്ര മാമാങ്ക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചോഴി നടന്നത്. തിരുവാതിരയോടനുബന്ധിച്ച് മധ്യകേരളത്തില്‍ നടക്കുന്ന സവിശേഷ ആഘോഷമാണ് ചോഴി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക