തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു. നാല് പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പള്ളിക്കുന്ന് അംഗന്‍വാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്..മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പത്രസമ്മേളനം വിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് പ്രസ്സ് മീറ്റ് സംഘടിപ്പിക്കുന്നതായും വളരെ പ്രധാനപ്പെട്ട വിഷയം അറിയിക്കുമെന്നും പി വി അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അന്‍വര്‍ നാളെ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന..പത്തനംതിട്ട: 60ലേറെ പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ കായിക താരമായ ദലിത് പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ വീണ്ടും അറസ്റ്റ്. നാല് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇതോടെ കേസിൽ അറസ്റ്റിലാവയവരുടെ എണ്ണം 30 ആയി..ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിങ് (സ്പെഡെക്സ്) പരീക്ഷണം മൂന്നാംവട്ടവും മാറ്റിവച്ചു. രണ്ട് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം 15 മീറ്ററില്‍ നിന്ന് വെറും 3 മീറ്ററായി വിജയകരമായി കുറച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ദൗത്യവുമായി മുന്നോട്ട് പോകുമെന്നാണ് ഐഎസ്ആര്‍ഒയുടെ അറിയിച്ചിരിക്കുന്നത്..മലപ്പുറം: അരീക്കോട്ട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടോളം പേര് ചേര്‍ന്ന് ചൂഷണം ചെയ്തെന്നും യുവതിയുടെ 15 പവന് സ്വര്‍ണം കവര്‍ന്നതായും എഫ്ഐആറില്‍ പറയുന്നു. .സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂവാര്ത്തകള് അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക