പെൺകുട്ടി ജനിച്ചതിന് ഭാര്യക്ക് പീഡനം; യുവാവ് അറസ്റ്റിൽ

സ്ത്രീധനത്തിന്റെ പേരിലും ഉപദ്രവം
Man arrested
വിഷ്ണു
Updated on

തൃശൂർ: സ്ത്രീധനത്തിൻ്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്നതിൻ്റെ പേരിലും ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. കരാഞ്ചിറ നായരുപറമ്പിൽ വിഷ്ണുവിനെയാണ് (31) കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ഇആറും സംഘവും അറസ്റ്റ് ചെയ്തത്.

ഭാര്യയുടെ സ്വർണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും കഴിഞ്ഞ മാസം 31 ന് രാത്രി പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും അതിനിടയിൽ കരഞ്ഞ കുട്ടിയുടെ ചുണ്ടിൽ അടിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com