
തിരുവനന്തപുരം: സാഹിത്യ രചന പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർക്ക് ആശ്വസിക്കാം. സൃഷ്ടികൾക്കായി ഇനി സർക്കാരിനു അപേക്ഷ നൽകി കാത്തിരിക്കേണ്ട. വകുപ്പു മേധാവി കനിഞ്ഞാൽ അവർക്ക് സഹിത്യ രചനകൾ പ്രസിദ്ധീകരിക്കാം. ജീവനക്കാർക്കിടയിൽ സാഹിത്യകാരൻമാരുടെ എണ്ണം കൂടിയതോടെയാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ പുതിയ തീരുമാനം.
ജീവനക്കാർക്ക് ഏതെങ്കിലും സാഹിത്യ കൃതി പ്രസിദ്ധീകരിക്കണമെങ്കിൽ വകുപ്പ് മേധാവി വഴി സർക്കാരിന്റെ അനുമതി തേടണമെന്നാണ് നിലവിൽ വ്യവസ്ഥ. സർക്കാർ നയങ്ങളെ വിമർശിക്കുന്നതൊന്നുമില്ലെന്നു ഉറപ്പാക്കാൻ രചനയുടെ പകർപ്പ് സഹിതം അപേക്ഷിക്കണമെന്നാണ് ചട്ടം. ഇതൊക്കെ പാലിച്ചു തന്നെ ലഭിക്കുന്ന അപേക്ഷകൾ കുന്നുകൂടുന്നത് സർക്കാരിനു തലവേദനയായി മാറി.
ഇതോടെയാണ് പുതിയ തീരുമാനം. ഇത്തരം അപേക്ഷകളിൽ ഇനി മുതൽ വകുപ്പ് മേധാവി തന്നെ തീരുമാനമെടുത്താൽ മതിയെന്നാണ് പുതിയ പരിഷ്കാരം. സഹിത്യ കൃതികൾ പ്രസിദ്ധീകരിച്ച് ജീവനക്കാർ പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും ഉറപ്പാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക