
തൊടുപുഴ: വണ്ടിപ്പെരിയാറിൽ 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വള്ളക്കടവ് സ്വദേശി വിജയ് ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടർന്നു പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്നു പൊലീസിൽ അറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടേയും മാതാപിതാക്കളുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു. പിന്നാലെയാണ് പ്രതി പിടിയിലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക