
മലപ്പുറം: മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ മുഹമ്മദുണ്ണി(81) അന്തരിച്ചു. കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.
വള്ളുവമ്പ്രത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2006, 2011 വര്‍ഷങ്ങളിലാണ് കെ മുഹമ്മദുണ്ണി ഹാജി കൊണ്ടോട്ടിയില്‍ നിന്ന് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വെള്ളുവമ്പ്രം കോടാലി ശ്രീ ഹസന്‍-പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന് വെള്ളുവമ്പ്രത്താണ് ജനിച്ചത്. ഭാര്യ ആയിശ. നാല് മക്കളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക