ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്, ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഷാരോണ്‍ വധക്കേസില്‍  ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്, ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്. നെ​ടു​മ​ങ്ങാ​ട് ഇ​രിഞ്ചി​യ​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ.  ഗാസയിലെ വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാര്‍ ഇസ്രയേല്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1. പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്

2. നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്; ഓടി രക്ഷപ്പെട്ട ഡ്രൈവർ കസ്റ്റഡിയിൽ

3. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കി ഇസ്രയേല്‍ മന്ത്രിസഭാ യോഗം, നാളെ മുതല്‍ പ്രാബല്യത്തില്‍

ജറുസലേം: ഗാസയിലെ വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാര്‍ ഇസ്രയേല്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കരാറിന് അംഗീകാരം നല്‍കിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. ബന്ദികളുടെ മോചനത്തിനുള്ള കരാര്‍ ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചതിനു ശേഷമാണ് സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേര്‍ന്നത്. 11 അംഗ സുരക്ഷാ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണു കരാറിന് അംഗീകാരം നല്‍കിയത്. 15 മാസം നീണ്ട യുദ്ധത്തിനു വിരാമമിടാനുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചത്.

4. കൊല്‍ക്കത്തയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്: വിചാരണ കോടതി വിധി ഇന്ന്

5. കരീന കപൂറിന്റെ മൊഴിയെടുത്ത് പൊലീസ്; സെയ്ഫ് അലി ഖാന്റെ ഡിസ്ചാർജ് തിങ്കളാഴ്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com