ദര്‍ശനം നടത്തിയത് 50ലക്ഷത്തിലധികം പേര്‍; പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുക ഇന്ന് വൈകീട്ട് ആറുവരെ, ശബരിമല നട നാളെ അടയ്ക്കും

ഇത്തവണത്തെ ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവകാലത്തിന് നാളെ പരിസമാപ്തിയാകും
sabarimala
ശബരിമലഫയൽ
Updated on

പത്തനംതിട്ട: ഇത്തവണത്തെ ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവകാലത്തിന് നാളെ പരിസമാപ്തിയാകും. നാളെയാണ് ശബരിമല നട അടയ്ക്കുന്നതെങ്കിലും തീര്‍ഥാടകര്‍ക്ക് ഇന്ന് രാത്രി വരെയാണ് ദര്‍ശനം ഉണ്ടാവുക. പമ്പയില്‍നിന്നു വൈകീട്ട് ആറു വരെ ഭക്തരെ സന്നിധാനത്തേക്കു കയറ്റിവിടും.

പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാര്‍ഥ സഹകരണത്തിന്റെ ഫലമാണെന്ന് പൊലീസ് കോര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ഡിസംബര്‍ 30ന് മകരവിളക്ക് സീസണ്‍ ആരംഭിച്ചത് മുതല്‍ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദര്‍ശനത്തിന് എത്തിയത്. നവംബര്‍ 15നാണ് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത്. നവംബര്‍ 15 മുതല്‍ ജനുവരി 17 വരെ ആകെ 51,92,550 പേര്‍ ദര്‍ശനം നടത്തിയതായും അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com