വട്ടിയൂര്‍ കാവ് സ്‌കൂളിന് അവധി, പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഗവ. എല്‍പി സ്‌കൂളിന് ഇന്ന് അവധി നല്‍കി അധ്യാപകര്‍ സമരത്തിനു പോയത് വിവാദമായിരുന്നു.
v sivankutty
വി. ശിവന്‍കുട്ടി
Updated on

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഗവ. എല്‍പിഎസിന് അനധികൃതമായി അവധി നല്‍കിയ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. പ്രഥമ അധ്യാപകനായ ജിനില്‍ ജോസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഗവ. എല്‍പി സ്‌കൂളിന് ഇന്ന് അവധി നല്‍കി അധ്യാപകര്‍ സമരത്തിനു പോയത് വിവാദമായിരുന്നു.

തുടര്‍ന്ന് നോര്‍ത്ത് എഇഒയുടെ നേതൃത്വത്തില്‍ എത്തിയാണ് സ്‌കൂള്‍ തുറന്നത്. ഇന്ന് ക്ലാസ് ഉണ്ടാവില്ലെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി കുട്ടികളുടെ രക്ഷകര്‍ത്താക്കളെ അധ്യാപകര്‍ അറിയിക്കുകയായിരുന്നു.

അധ്യാപകരും ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്നായിരുന്നു വാട്‌സ് ആപ്പ് സന്ദേശം. പ്രതിപക്ഷ സര്‍വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് ഇന്ന് പണിമുടക്ക് നടത്തിയത്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com