മകന്റെ മരണത്തില്‍ മനോവേദന; കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍; നെയ്യാറില്‍ ദമ്പതികള്‍ ജീവനൊടുക്കി

മുട്ടട സ്വദേശികളായ സ്‌നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്.
Couple commits suicide in Neyyar
നെയ്യാറില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു
Updated on

തിരുവനന്തപുരം: നെയ്യാറില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്‌നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവച്ച ജ്യൂസ് ബോട്ടിലും കാറില്‍ നിന്നും നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ശ്രീകലയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് സമീപത്ത് നിന്നും സ്‌നേഹദേവിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരും കാറിലാണ് നെയ്യാര്‍ തീരത്തെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മകന്റെ വേര്‍പാടില്‍ ഇരുവരും മനോവിഷമത്തിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ ഏക മകന്‍ മരിച്ചത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com