'മണവാളന്റെ' മുടി മുറിച്ച് ജയില്‍ അധികൃതര്‍; ചട്ടപ്രകാരമെന്ന് മറുപടി

മുടി മുറിച്ചതിനെത്തുടര്‍ന്ന് മണവാളന് മാനസികാസ്വാസ്ഥ്യം ഉണ്ടായതായാണ് വിവരം. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
yotuber manavalan hair cut; jail officials
യൂട്യൂബര്‍ മണവാളന്‍
Updated on

തൃശൂര്‍: കേരളവര്‍മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷായുടെ മുടി മുറിച്ച് ജയില്‍ അധികൃതര്‍. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മണവാളന്റെ മുടി മുറിച്ചത് തൃശൂര്‍ ജില്ലാ അധികൃതരാണ്. ജയില്‍ ചട്ടപ്രകാരമാണ് മുടി മുറിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

മുടി മുറിച്ചതിനെത്തുടര്‍ന്ന് മണവാളന് മാനസികാസ്വാസ്ഥ്യം ഉണ്ടായതായാണ് വിവരം. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം മണവാളനെ റിമാന്‍ഡ് ചെയ്തിരുന്നു. പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷായെ കുടകില്‍ നിന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. കേരളവര്‍മ കോളജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളജ് വിദ്യാര്‍ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com