മലദ്വാരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍

ജില്ലാ റൂറല്‍ എസ്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീം ആണ് യുവാക്കളെ പിടികൂടിയത്.
അഫ്‌നാന്‍, മുഹ്‌സിന്‍
അഫ്‌നാന്‍, മുഹ്‌സിന്‍
Updated on

തിരുവനന്തപുരം: ശരീരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. തോക്കാട് സ്വദേശിയായ ചെമ്മരുതി നൂറാ മന്‍സിലില്‍ മുഹമ്മദ് അഫ്നാന്‍ (24), വര്‍ക്കല കാറാത്തല ഷെരീഫ് മന്‍സിലില്‍ മുഹ്‌സിന്‍ (23) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ബൈക്കില്‍ കയറുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്.

ജില്ലാ റൂറല്‍ എസ്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീം ആണ് യുവാക്കളെ പിടികൂടിയത്. രണ്ട് പ്രതികളെയും വര്‍ക്കല പൊലീസിന് കൈമാറി. ഇവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നതിനായി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹ്‌സിന്റെ ദേഹപരിശോധനയില്‍ 28 ഗ്രാം എംഡിഎംഎ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു.

എക്‌സ്‌റേ എടുത്ത് പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. അത് പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നടന്നെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എംഡിഎംഎ കടത്തിയതിന് അഫ്‌നാന്റെ പേരില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളില്‍ റിമാന്‍ഡില്‍ ആയതിനുശേഷം ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ കടത്ത് നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com