
തൃശൂര്‍: എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗവും തൃശൂര്‍ താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റും മെട്രോപോളിറ്റന്‍ ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ചെമ്പുക്കാവ് ശ്രീലക്ഷ്മിയില്‍ ഡോ. കെ ശ്രീധരന്‍പിള്ള(84) (ഡോ. കെ എസ് പിള്ള) അന്തരിച്ചു. ആരോഗ്യവകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായാണ് വിരമിച്ചത്. തൃശൂര്‍ ഡിഎംഒ ആയും സേവനം അനുഷ്ഠിച്ചു.
കേരള ഓര്‍ത്തോപീഡിയാക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍്റ്, ഐഎംഎ തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്‍്റ്, സ്പോര്‍ട്സ് കൗണ്‍സില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്‍്റ്, പബല്‍ക് ലൈബ്രറി ഭരണസമിതി അംഗം തുടങ്ങി ഒട്ടേറെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചു. പ്രശസ്തനായ അസ്ഥിരോഗ വിദഗ്ധനായ ഡോ. പിള്ള ആയിരക്കണക്കിനു പേര്‍ക്ക് ശസ്ത്രക്രിയ നടത്തി രോഗവിമുക്തിയേകിയ ജനകീയ ഡോക്ടറാണ്.
ഭാര്യ: ഡോ. എന്‍. വിജയലക്ഷ്മി (ജില്ലാ ആശുപത്രി റിട്ട. ഇ.എന്‍.ടി സ്‌പെഷലിസ്റ്റ്). മക്കള്‍: ഡോ. ഗോപാല്‍ എസ്. പിള്ള(അമൃത ആശുപത്രി, കൊച്ചി), ഡോ. ലക്ഷ്മി ദീപേന്ദ്രന്‍( എച്ച്.എല്‍.എല്‍ തിരുവനന്തപുരം). മരുമക്കള്‍: ഡോ.സരിത് വി. നായര്‍(ഗവ.മെഡി.കോളജ്, കളമശേരി), ഡോ.ദീപേന്ദ്രന്‍(ഐ.എസ്.ആര്‍.ഒ ഡെ.ഡയറക്ടര്‍, തിരുവനന്തപുരം)സംസ്‌കാരം ഇന്നു (26) വൈകിട്ട് 4 ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക