'വികസിത കേരളമില്ലാതെ വികസിത് ഭാരതം സങ്കല്‍പ്പം സാക്ഷാത്കരിക്കാനാവില്ല, മലയാളികള്‍ സിംഹങ്ങള്‍': ഗവര്‍ണര്‍

'കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്. മലയാളികള്‍ സിംഹങ്ങളാണ്'
Governor Rajendra Arlekar
​ഗവർണർ രാജേന്ദ്ര ആർലേക്കർ പ്രസം​ഗിക്കുന്നു എക്സ്
Updated on

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം സങ്കല്‍പ്പം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളില്‍ കേരളം ഒന്നാമതാണ്. കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്. മലയാളികള്‍ സിംഹങ്ങളാണ്. ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. കേരളത്തിന് പുറമെ, മുഖ്യമന്ത്രി പിണറായി വിജയനെയും ഗവര്‍ണര്‍ പ്രസംഗത്തില്‍ പുകഴ്ത്തി. വികസിത കേരളം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീര്‍ഘവീക്ഷണമുണ്ട്.

​ഗവർണർ പരേഡിനെ അഭിവാദ്യം ചെയ്യുന്നു
​ഗവർണർ പരേഡിനെ അഭിവാദ്യം ചെയ്യുന്നു എക്സ്

ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് അക്കാര്യം ബോധ്യപ്പെട്ടു. പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്. കാരണം നമ്മളെല്ലാം മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല. അതേസമയം, ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണ് നമ്മളെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ചടങ്ങില്‍ സന്നിഹതനായിരുന്നു. മുഖ്യമന്ത്രിയുമായി സൗഹൃസംഭാഷണം നടത്തിയശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com