കണ്ണൂര്‍: കെപിസിസി അധ്യക്ഷ പദവിയില്‍ കെ സുധാകരനെ പിന്‍തുണക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയില്‍ സുധാകരനെതിരെ നീക്കമുണ്ടെന്ന് താന്‍ കരുതുന്നില്ല പ്രതിപക്ഷ നേതാവുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസം പാര്‍ട്ടി പ്രസിഡന്റിനുള്ളതായി ഇതുവരെ ചര്‍ച്ചയില്‍ വന്നിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയില്‍ ഐക്യത്തോടെ മുന്‍പോട്ടു പോകണം. താന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് 70 ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു.
ഐക്യത്തോടെ നിന്നാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും അതിനു ശേഷമുള്ള നിയമ സഭാ തെരഞ്ഞെടുപ്പിലും ജയിക്കാനാവുമെന്നും ചെന്നിത്തല പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക