
കല്‍പ്പറ്റ : വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്താനുള്ള സ്‌പെഷല്‍ ഓപ്പറേഷന്‍ തുടങ്ങി. കടുവ പിലാക്കാവ് മലയടിവാരത്തില്‍ ഉണ്ടെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പിലാക്കാവ് കേന്ദ്രീകരിച്ചാണ് അതിരാവിലെ തിരച്ചില്‍ ആരംഭിച്ചത്. ഇന്നലെ ദൗത്യസംഘത്തിന് നേര്‍ക്ക് കടുവ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് തിരച്ചില്‍ നടത്തുന്നത്.
കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തിരച്ചിൽ. 12 പേരടങ്ങുന്ന നാലു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. കടുവയെ കണ്ടെത്തിയാൽ ഉടൻ വെടിവെച്ചു കൊല്ലാനാണ് ഉത്തരവ് നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി തിരച്ചിൽ നടത്തുന്ന ദൗത്യസംഘത്തിൽ ഷാർപ് ഷൂട്ടർമാരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്പെഷൻ ഓപ്പറേഷൻ കണക്കിലെടുത്ത് പ്രദേശത്ത് 48 മണിക്കൂർ കർഫ്യൂ എർപ്പെടുത്തിയിരിക്കുകയാണ്. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ അടച്ചിടണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക