
കൽപ്പറ്റ: പുൽപ്പാറ റാട്ടക്കൊല്ലി മലയിൽ യുവാവിന് നേരെ പുലിയുടെ ആക്രമണം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന മാനന്തവാടി കോയിലേരി സ്വദേശി കല്ലമ്മട്ടമ്മൽ ചോലവയൽ വിനീത് (36)നെയാണ് പുലി ആക്രമിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൈയിൽ ചെറിയ പരിക്കേറ്റ വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിത്തോട്ടത്തിൽ അപരിചിതമായ ശബ്ദം കേട്ട് പോയി നോക്കിയതായിരുന്നു വിനീത്.
ഇതിനിടെ പെട്ടെന്ന് പുലി ചാടി വീണു. കാപ്പി ചെടികൾക്ക് മുകളിലൂടെ പുലി ചാടി വന്നെന്നും ഭയന്ന് കൈ വീശിയപ്പോൾ ചെറുതായി പോറലേറ്റെന്നും വിനീത് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രദേശത്ത് നാട്ടുകാർ പുലിയെ കണ്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക