കെഎസ്‍യു- എസ്എഫ്ഐ സംഘർഷം, വളഞ്ഞിട്ട് തല്ലി; കാലിക്കറ്റ് സർവകലാശാല കലോത്സവം നിർത്തിവച്ചു

സംഭവത്തിൽ 20 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു
sfi- ksu clash
സംഘർഷത്തിന്റെ ദൃശ്യംടെലിവിഷൻ സ്ക്രീൻ ഷോട്ട്
Updated on

തൃശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ കലോത്സവം തടസപ്പെട്ടു. മാള ഹോളി ​ഗ്രേസ് കോളജിലാണ് ഇത്തവണ ഡി സോൺ അരങ്ങേറുന്നത്.

കെഎസ്‍യു ജില്ലാ അധ്യക്ഷൻ ​ഗോകുൽ ​ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നു എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐയാണ് ആക്രമിച്ചതെന്നു കെഎസ്‍യുവും ആരോപിച്ചു.

സംഭവത്തിൽ 20 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു. സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷം.

പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. സംഘർഷത്തെ തുടർന്നു കലോത്സവം നിർത്തി വച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com