പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ ബുധനാഴ്ച തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിക്കിലും തിരക്കിലും പെട്ട് മരിച്ച 30 പേരില്‍ 25 പേരെ തിരിച്ചറിഞ്ഞു. അറുപത് പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. ഇതടക്കം അഞ്ചു വാര്‍ത്തകള്‍ ചുവടെ:
നെന്മാറ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍. കൊലയ്ക്ക് ഉപയോഗിച്ച ആയുധം നേരത്തെ തന്നെ വാങ്ങിയിരുന്നു. ഇതു തന്നെ കുറ്റകൃത്യം ആസൂത്രണം ചെയ്തതാണെന്ന് സൂചിപ്പിക്കുന്നു. ഇന്നലെ രാത്രി പത്തരയോടെ വീടിന് സമീപത്ത് വയലില്‍ നിന്നാണ് ചെന്താമരയെ പൊലീസ് പിടികൂടുന്നത്. ഭക്ഷണം കിട്ടാതിരുന്നതാണ് പ്രതി വെളിയില്‍ വരാന്‍ കാരണമായതെന്നും എസ്പി അജിത് കുമാര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക